27.5 C
Kollam
Sunday 20th September, 2026 | 03:42:43 AM
Home News Breaking News സ്ഥാനാർത്ഥിപ്പട്ടികയിലില്ല; കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രാജിവെച്ചു, കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു

സ്ഥാനാർത്ഥിപ്പട്ടികയിലില്ല; കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രാജിവെച്ചു, കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു

തിരുവനന്തപുരം:സ്ഥാനാർത്ഥി പട്ടികയിൽ തഴഞ്ഞതിന് പിന്നാലെ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രാജിവച്ചു. നേരത്തെ പൂഞ്ഞാർ‌, പീരുമേട്, ഇടുക്കി മണ്ഡലങ്ങളിലേക്ക് പേര് പരിഗണിച്ചിരുന്നെങ്കിലും പ്രാദേശികമായ എതിർപ്പുയർന്നിരുന്നു. രണ്ടാം പട്ടികയിലും പേരില്ലെന്ന് വ്യക്തമായതോടെയാണ് അലോഷ്യസ് സേവ്യർ രാജിവച്ചത്. കെ എസ് യു പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടിയും വരാനിരിക്കുന്ന തലമുറയെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് എൻഎസ് യു ദേശീയ പ്രസിഡൻ്റിന് അയച്ചുകൊടുത്ത രാജി കത്തിൽ പറയുന്നു.