ശാസ്താംകോട്ട:പോരുവഴി പഞ്ചായത്തിൽ ജോലിക്കിടെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു.
വടക്കേമുറി 19-ാംവാർഡിൽ പരവട്ടം ജംഗ്ഷന് വടക്ക് വശം ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളെയാണ് കടന്നൽ കൂട്ടം ആക്രമിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് 2 ഓടെയാണ് സംഭവം.ഏകദേശം 70 ഓളം വരുന്ന തൊഴിലാളികൾക്കാണ് കടന്നലിന്റെ അക്രമണത്തിൽ പരുക്കേറ്റത്.തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾക്കു നേരെ
അപ്രതീക്ഷിതമായി ഇളകിയെത്തിയ കടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നു.കൂടുതൽ പേർക്കും മുഖത്താണ് പരിക്കേറ്റത്.നീര് വച്ച നിലയിൽ പലർക്കും കണ്ണുകൾ തുറക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.പ്രായാധിക്യമുള്ള തൊഴിലാളികളും പരിക്കേറ്റവരിൽ ഏറെയുണ്ട്.
പരിക്കേറ്റവരെ പോരുവഴി മലനട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ശുശ്രൂക്ഷ നൽകിയ ശേഷം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.



































