28.4 C
Kollam
Tuesday 6th October, 2026 | 08:40:07 PM
Home News Local ഐഎൻടിയുസി കുന്നത്തൂർ റീജിയണൽ മേഖല നേതൃ സമ്മേളനം 11 മുതൽ

ഐഎൻടിയുസി കുന്നത്തൂർ റീജിയണൽ മേഖല നേതൃ സമ്മേളനം 11 മുതൽ

ശാസ്‌താംകോട്ട:ഐഎൻടിയുസി കുന്നത്തൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് മേഖലകളായി തിരിച്ചുള്ള നേതൃസമ്മേളനം 11 മുതൽ നടക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡൻ്റ് തടത്തിൽ സലീം അറിയിച്ചു.പവിത്രേശ്വരം,കുന്നത്തൂർ, കിഴക്കേ കല്ലട,മൺട്രോതുരുത്ത് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് കിഴക്കേ കല്ലട സിനി ആഡിറ്റോറിയത്തിൽ 11ന് നടക്കുന്ന നേതൃ സമ്മേളനം ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും.ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയംഗം വി.വേണുഗോപാലകുറുപ്പ് മുഖ്യ പ്രഭാഷണം നടത്തും.18ന് ശൂരനാട് സൗത്ത്,പോരുവഴി,ശൂരനാട് നോർത്ത് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ചക്കുവള്ളി ദിയാനിയ കൺവെൻഷൻ സെന്ററിൽ നടക്കുന്ന നേതൃസമ്മേളനം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സമിതി അംഗം തുണ്ടിൽ നൗഷാദ് മുഖ്യ പ്രഭാഷണം നടത്തും.

ശാസ്താംകോട്ട,മൈനാഗപ്പള്ളി, പടിഞ്ഞാറേ കല്ലട എന്നീ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഭരണിക്കാവ് കോൺഗ്രസ് ഭവനിൽ 25 ന് നടക്കുന്ന നേതൃ സമ്മേളനം
ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റും കൊല്ലം മേയറുമായ എ.കെ ഹഫീസ് ഉദ്ഘാടനം ചെയ്യും.പ്രതിനിധി സമ്മേളനം മൈനാഗപ്പള്ളിയിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here