28.4 C
Kollam
Tuesday 6th October, 2026 | 08:41:03 PM
Home News Kerala വയോധികനെ കൊലപ്പെടുത്തിയ കേസ്; 13കാരിക്ക് ജാമ്യം

വയോധികനെ കൊലപ്പെടുത്തിയ കേസ്; 13കാരിക്ക് ജാമ്യം

ചേര്‍ത്തല: കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ 13കാരിക്ക് ജാമ്യം. ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് മൂന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ഓഗസ്റ്റ് 15ന് രാത്രിയിലാണ് കൊല്ലം പരവൂര്‍ കൊച്ചാലുംമൂട് സ്വദേശിയായ 67കാരന്‍ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം. അപ്പൂപ്പന്‍ ശാസിച്ചതിനെ തുടര്‍ന്നാണ് സുഹൃത്തിനോട് മോഷണം നടത്താന്‍ ആവശ്യപ്പെട്ടതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.
സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് അപ്പൂപ്പന്‍ കണ്ടതിനെ തുടര്‍ന്ന് ശാസിച്ചെന്നും അതിനാലാണ് സുഹൃത്തിനോട് മോഷണം നടത്താന്‍ ആവശ്യപ്പെട്ടതെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. മോഷണത്തിന് ശേഷം സുഹൃത്ത് വീഡിയോ കോളിലൂടെ വീടിന്റെ അകത്തെ ദൃശ്യങ്ങള്‍ കാണിച്ചപ്പോഴാണ് അപ്പൂപ്പന്‍ മരിച്ച വിവരം അറിഞ്ഞതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here