ശാസ്താംകോട്ട:വേങ്ങ 3776 -ാം നമ്പർ ദേവി വിലാസം എൻഎസ്എസ് കരയോഗത്തിൽ കുടുംബ സംഗമവും പഠനോപകരണ വിതരണവും നടത്തി.എസ്എസ്എൽസി,പ്ലസ് ടു പരീക്ഷാ വിജയികളെ അനുമോദിക്കൽ,അമ്മമാർക്ക് കൈനീട്ട വിതരണം തുടങ്ങിയവും സംഘടിപ്പിച്ചു.എൻഎസ്എസ് ട്രഷററും കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ അഡ്വ.എൻ.വി അയ്യപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡൻ്റ് ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു.എൻഎസ്എസ് ഇൻസ്പെക്ടർ സജീവ് മുഖ്യപ്രഭാഷണം നടത്തി.കരയോഗം
മുൻ പ്രസിഡൻ്റുമാരായ അഡ്വ.എൻ.വി ചന്ദ്രശേഖരപിള്ള,തുളസീധരൻ പിള്ള,അരവിന്ദാക്ഷൻപിള്ള,കരയോഗം സെക്രട്ടറി മുളവൂർ സതീഷ്,മാധവൻ പിള്ള,ശങ്കരപിള്ള,ഭാസ്ക്കര പിള്ള,വിശ്വനാഥൻ പിള്ള,അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.




































