28.4 C
Kollam
Tuesday 6th October, 2026 | 08:57:17 PM
Home News Breaking News കളമശേരിയില്‍ 20 വയസുകാരി കൂട്ടബലാൽസംഗത്തിനിരയായ സംഭവത്തിലെ പ്രതി വയനാട് സ്വദേശി യുവതിക്കുവേണ്ടി തിരച്ചിലില്‍ പൊലീസ്

കളമശേരിയില്‍ 20 വയസുകാരി കൂട്ടബലാൽസംഗത്തിനിരയായ സംഭവത്തിലെ പ്രതി വയനാട് സ്വദേശി യുവതിക്കുവേണ്ടി തിരച്ചിലില്‍ പൊലീസ്

കൊച്ചി. കളമശേരിയില്‍ 20 വയസുകാരി കൂട്ടബലാൽസംഗത്തിനിരയായ സംഭവത്തിലെ പ്രതി വയനാട് സ്വദേശി അമ്മുവിനുവേണ്ടി തിരച്ചില് ശക്തമാക്കി പോലീസ്. ഏറ്റവും ക്രൂരമായി മർദ്ദിച്ചത് അമ്മുവെന്നാണ് യുവതി പോലീസിന് നൽകിയിരിക്കുന്ന മൊഴി. റിമാൻ്റില്‍ കഴിയുന്ന രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും.

രണ്ടാം തിയതി രാത്രിയില് തുടങ്ങിയ പീഡനം രണ്ടു ദിവസം നീണ്ടു നിരവധി തവണ ബലാൽസംഗത്തിനിരയായി.. . പലപ്പോഴും രക്ഷപെടാന് ശ്രമിച്ചു പക്ഷെ അമ്മുവെന്ന യുവതിയായിരുന്നു ഏറ്റവുമധികം മർദ്ദിച്ചത്. ഒടുവില്‍ ലോഡ്ജ് മുറിയില്‍ കണ്ട് കുപ്പി പൊട്ടിച്ച് കൈകളില്‍ മുറിവുണ്ടാക്കി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി ഓടി രക്ഷപെട്ടു. രക്ഷപെടുമ്പോഴും ചിലർ പിഡിപ്പിക്കാന്‍ കാത്തിരിക്കുകയായിരുന്നു.. ഇതാണ് നേരിടേണ്ടിവന്ന് ക്രൂരതയെകുറിച്ച് 20 വയസുകാരിയായ ദളിത് യുവതി പോലിസിന് നല്കിയ മോഴി. ഈ മൊഴി സ്ഥിരീകരിക്കുന്നു യുവതിയുടെ ഭർത്താവും.

ഒളിവില്‍ പോയ രണ്ടാം പ്രതി അമ്മുവിനെ പിടികൂടാനുള്ള ഊര്ജ്ജിത ശ്രമത്തിലാണ് അന്വേഷണ സംഘം. വയനാട്ടില്‍ തിരയുന്നുണ്ട്. കൊച്ചിയിലെ പല സ്പാകളിലും അമ്മു ജോലി ചെയ്തിട്ടുണ്ട്. ഇവിടങ്ങളും പോലീസിന്റെ നിരീക്ഷണത്തിലാണ്. അമ്മുവിനോപ്പം മറ്റോരാല്‍ കൂടിയുണ്ടെന്ന് പോലിസിനറിയാം. ഇയാളെയും തിരയുന്നുണ്ട്. കൂടുതല് പേര് പിഡിപ്പിച്ചിട്ടുണ്ടോയെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. ഇതിനിടെ ചികില്സയിലുള്ള യുവതിക്ക് പൂര്ണ്ണ സഹായം പ്രഖ്യാപിച്ചു സർക്കാര്‍. നീതികിട്ടുംവരെ കൂടെയുണ്ടാകുമെന്നാണ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍ സന്ദര്ശിച്ച് നൽകിയ ഉറപ്പ് .

LEAVE A REPLY

Please enter your comment!
Please enter your name here