27.1 C
Kollam
Thursday 24th September, 2026 | 10:31:24 PM
Home News Local തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും, മെഗാ വാക്കത്തോണും സംഘടിപ്പിച്ചു

തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും, മെഗാ വാക്കത്തോണും സംഘടിപ്പിച്ചു

ശാസ്താംകോട്ട. ലഹരി വിരുദ്ധ തൂഫാൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ശാസ്താംകോട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിമുക്ത കേരളത്തിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹയർസെക്കൻഡറി എൻഎസ്എസ് വളണ്ടിയർമാർക്ക് തൂഫാൻ ലോഗോ പതിച്ച തൊപ്പികൾ നൽകി. ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളുമായി സ്കൂളിൽ നിന്നും ആരംഭിച്ച വാക്കത്തോൺ ഫിൽട്ടർ ഹൗസ് ജംഗ്ഷൻ ചുറ്റി സ്കൂളിൽ സമാപിച്ചു.സ്കൂളിൽ നടന്ന സമാപന സമ്മേളനം വാർഡ് അംഗം എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് ടി കെ സുനിൽ ബാബു അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട പോലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ.കെ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ എസ് ശിവകല, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജയറാം. എസ്. ജെ, സ്കൗട്ട് മാസ്റ്റർ മനോജ്‌.എസ്, പിടിഎ അംഗം എ. ഷാജഹാൻ, അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.ലഹരി വിരുദ്ധ പ്രതിജ്ഞ.ലഹരി വിരുദ്ധഗാനാലാപനം,ചിത്ര പ്രദർശനം എന്നിവയും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here