27.1 C
Kollam
Thursday 24th September, 2026 | 10:46:46 PM
Home News Breaking News വല്യമ്മയെ പ്രസവം പഠിപ്പിക്കണ്ട, സി പി എമ്മിനെ സമരം ചെയ്യാൻ പോലീസ് പഠിപ്പിക്കണ്ടന്നും സി പി...

വല്യമ്മയെ പ്രസവം പഠിപ്പിക്കണ്ട, സി പി എമ്മിനെ സമരം ചെയ്യാൻ പോലീസ് പഠിപ്പിക്കണ്ടന്നും സി പി എം നേതാവ് ഉദയഭാനു

പത്തനംതിട്ട.പോലീസിനെതിരെ വീണ്ടും സി പി എം നേതാവ് ഉദയഭാനുവിന്റെ വിവാദപ്രസംഗം.
പോലീസിന് പേ പിടിച്ചെന്നും എസ് ഐമാർ ചെറ്റത്തരം കാണിക്കുകയാണെന്നും
സി പി എം സംസ്ഥാന കമ്മിറ്റി അംഗം ഉദയഭാനു. പന്തളം എൻഎസ്എസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ എസ്എഫ്ഐ എബിവിപി സംഘർഷത്തിൽ പോലീസ് ഏകപക്ഷീയമായി പെരുമാറിയെന്നാരോപിച്ച് സിപിഎം പന്തളം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

പോലീസുകാർ വീട്ടിലെ പെണ്ണുമ്പിള്ളമാരെ അടിച്ച് കൈതരിപ്പ് തീർത്താൽ മതി. നിങ്ങളെക്കാൾ കൈക്കരുത്തുള്ളവർ ഇപ്പുറത്ത് ഉണ്ടെന്ന് ഓർക്കണം.
പക്വതയില്ലാത്ത എസ് ഐമാർക്ക് യുഡിഎഫ് സർക്കാർ സ്റ്റേഷൻ ചുമതല നൽകിയതോടെ
അഹങ്കാരവും തെമ്മാടിത്തരവുമാണ്.വല്യമ്മയെ പ്രസവം പഠിപ്പിക്കണ്ട, അതുപോലെ സി പി എമ്മിനെ സമരം ചെയ്യാൻ പോലീസ് പഠിപ്പിക്കണ്ടന്നും ഉദയഭാനു പറഞ്ഞു. അർജുൻ ആയെങ്കിയെ തേടി പോലീസ് കാട്ടാമലയിലെ വീടുകളിൽ കയറിയതിനെതിരെ കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ സിപിഎം മാർച്ചിൽ പോലീസിനെതിരെ ഉദയഭാനു നടത്തിയ പരാമർശത്തിൽ കേസെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here