പത്തനംതിട്ട: ശബരിമലയില്‍ ഇനി വെടിവഴിപാട് ഉണ്ടാകില്ല. ഇത്തവണത്തെ ലേലത്തില്‍ വെടിവഴിപാട് ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടുത്തിയില്ല. ശബരിമല സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതായി ബന്ധപ്പെട്ട സുരക്ഷ പ്രശ്‌നങ്ങള്‍ വിവിധ വകുപ്പുകള്‍ ചൂണ്ടികാട്ടിയിരുന്നു. തുടര്‍ന്ന് ബോര്‍ഡ് തന്ത്രിയോട് അഭിപ്രായം ആരാഞ്ഞു. വെടിവഴിപാട് ശബരിമലയിലെ ആചാരത്തിന്റെ ഭാഗമല്ല എന്ന് തന്ത്രി മറുപടി നല്‍കി.




























