Advertisement
പന്തയം വെച്ച് ക്ഷേത്രക്കുളത്തിൽ നീന്തിയ യുവാവ് മുങ്ങി മരിച്ചു
സുഹൃത്തുക്കളുമായി പന്തയം വെച്ച് ക്ഷേത്രക്കുളത്തിൽ നീന്തിയ യുവാവ് മുങ്ങി മരിച്ചു.
തുറവൂർ മഹാക്ഷേത്ര കുളത്തിലാണ് അപകടമുണ്ടായത്.
തുറവൂർ സ്വദേശി ദീപുവാണ് മരിച്ചത്
ക്ഷേത്ര ഉത്സവത്തിന് ഇന്നലെ രാത്രിയായിരുന്നു സംഭവം
കുളത്തിന്റെ കിഴക്കേക്കരയിൽ നിന്ന് സുഹൃത്തുക്കളുമായി പന്തയം വെച്ച് നീന്തുകയായിരുന്നു
ഇതിനിടയിൽ കുളത്തിൽ മുങ്ങിത്താഴ്ന്നു
കണ്ടു നിന്നവർ ദീപുവിനെ കുളത്തിൽ നിന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല



























