പോരുവഴി. ലജ്നത്തുൽ മുഅല്ലിമീൻ പോരുവഴി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മദ്രസ്സാഫെസ്റ്റിന്റ ഭാഗമായി സിനിമാപ്പറമ്പിൽ നിന്നും പോരുവഴി ചിറയിൽ ജംഗ്ഷനിലേക്ക് നൂറ് കണക്കിന് വിദ്യാർത്ഥികളും, രക്ഷിതാക്കളും സംഘാടകസമിതിഭാരവാഹികളും പങ്കെടുത്ത വിളംബരറാലി നടത്തി.
മേഖലാ പ്രസിഡന്റ് അയൂബ് മൗലവി, കെ കെ. റഷീദ് ബാഖവി,നിയാസ് റഷാദി,പോരുവഴി ഹനഫി ജമാഅത്ത് പ്രസിഡന്റ് അർത്തിയിൽ അൻസാരി, ചിറയിൽ ജുമാ മസ്ജിദ് പ്രസിഡന്റ് അനീഷ് തുണ്ടിൽ, സെക്രട്ടറി ഷാജി തെങ്ങുംതറ, ജലീൽ പള്ളിയാടി,സജീർ മൗലവി അൽക്കാസ്മി, ഹുസൈൻ മൗലവി ചിറയിൽ അബ്ദുൽ ഖാദിർ മൗലവി, മുഹമ്മദ് ഷാ മൗലവി, ഹബീബ് മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.ദഫ് മുട്ട്, അറവന മുട്ട് തുടങ്ങിയ കലാരൂപങ്ങൾ റാലിക്ക് മിഴുവേകി.

































