മാവേലിക്കര.ജീവിതം തന്നെ സമരമാണെന്ന മഹത് സന്ദേശത്തിലൂടെ സാമൂഹ്യ പരിസ്ഥിതി രംഗത്ത് അര നൂറ്റാണ്ട് കാലം പ്രവർത്തിച്ച ശാസ്താംകോട്ട തടാക സംരക്ഷണ സമിതി ജനറൽ കൺവീനറും ചെയർമാനുമായിരുന്ന കെ കരുണാകരൻ പിള്ളയുടെ മൂന്നാമത് ചരമ വാർഷികത്തിൽ അദ്ദേഹത്തിൻ്റെ പരിസ്ഥിതി രംഗത്തെ സംഭാവനകളെ അനുസ്‌മരിച്ച് മാവേലിക്കര വിദ്യാധിരാജാ സെൻ്റ്ട്രൽ സ്‌കൂളിൽ സെപ്റ്റംബർ 19 ന് ഹൈസ്കൂൾ കുട്ടികൾക്കായി ക്വിസ് മൽസരം നടത്തി.
ക്വിസ് മത്സരത്തിന് തുടക്കം കുറിച്ച് നടന്ന അനുസ്മരണ യോഗത്തിൽ സ്കൂൾ വൈസ് പ്രസിഡൻ്റ് ജയപ്രകാശ് വല്യത്താൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഭരണ സമിതി അംഗം അഡ്വ. അനിൽകുമാർ വിളയില്‍ കരുണാകരൻ പിള്ള സാറിനെ അനുസ്‌മരിച്ചു.
തടാക സംരക്ഷണ സമിതി ചെയർമാൻ എസ്. ബാബുജി മുഖ്യപ്രഭാഷകനയി .
രണ്ടു പതിറ്റാണ്ടുകാലം ഒരുമിച്ച് നിന്ന് ശാസ്താംകോട്ട തടാകത്തിന് വേണ്ടി നടത്തിയ നിരന്തര സമരങ്ങൾ അദ്ദേഹം അനുസ്‌മരിച്ചു. സത്യത്തിനും നീതിക്കും വേണ്ടി ആരുടേയും മുഖത്ത് നോക്കി, തനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾ ഉറക്കെ പറയുന്ന ഒരു പോരാളിയായിരുന്നു അദ്ദേഹം.
കേരളത്തിലെ മറ്റേത് പരിസ്ഥിതി സമരങ്ങളുമായി നോക്കുമ്പോൾ ചരിത്രപരമായി തന്നെ വിജയം കണ്ട സമരമായിരുന്നു തടാകത്തിനായി കടന്നുപോയത്. ഇന്ന് , സ്റ്റേറ്റ് വെറ്റ് ലാൻഡ് കൺസർവേഷൻ ഏജൻസി ( സ്വാക്ക്) വിവിധ പദ്ധതികളിലൂടെ ഒട്ടേറെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയാണ്. സമിതിയുടെ പ്രധാന ആവശ്യമായ സ്റ്റാ ട്യൂട്ടറി അതോറിറ്റി ഉടൻ തന്നെ രൂപീകൃതമാകുമെന്നും പ്രത്രീക്ഷിക്കുന്നു.
ശ്വാസവായു പോലെ തന്നെ കുടിവെള്ളവും സകല ജീവജാലങ്ങളുടേയും നിലനിൽപിന് അനിവാര്യമെന്നും ലക്ഷങ്ങളുടെ കുടിവെള്ള സ്രോതസ്സായ ശസ്താംകോട്ട തടാകം നാളെത്തെ മക്കൾക്കായി കാത്തു വക്കേണ്ടതാണെന്നും സദാ അദ്ദേഹം നമ്മെ ഓർമ്മിച്ചു കൊണ്ടിരിക്കുന്നു.
ഇന്നത്തെ കാലാവസ്ഥയിലെ മാറ്റവും എൽനിനോ പ്രതിഭാസവും ആശങ്കാജനകമാണ്. പ്രകൃതിയെ സ്നേഹിക്കുക എന്നാൽ അമ്മയെ സ്നേഹിക്കുകയും അപരനെ സ്വന്തം എന്ന പോലെ സ്‌നേഹിക്കുകയും ചെച്ചുക എന്നതാണ്. ജാതി മത രാഷ്ട്രീയത്തിനപ്പുറം നല്ല മനുഷ്യരായി മാറുക എന്നതാണ് പ്രകൃതിയെയും പരിസ്ഥിതിയെയും ചേർത്ത് നിർത്തുന്നതിലൂടെ കുട്ടികൾക്ക് അനുഭവവേദ്യമാകണമെന്നതാണ് സാർ തൻ്റെ ജീവതത്തിലൂടെ നൽകുന്ന സന്ദേശമെന്നും തൻ്റെ പ്രഭാഷണത്തിൽ ബാബുജി പറഞ്ഞു.
ക്വിസ് മൽസരത്തിൽ പ്രമുഖ മെൻ്ററും മജീഷ്യനുമായ ഡോ. ആനന്ദ് മേഴത്തൂർ ക്വിസ് മാസ്റ്ററായി. 18 സ്‌കൂളുകളിൽ നിന്നായി 29 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
ഒന്നാം സ്ഥാനം മദർ തേരേസാസ് എച്ച് എസ് എസ് മുഹമ്മ ,
രണ്ടാം സ്ഥാനം ജി എച്ച് എസ് എസ് ചേർത്തല സൗത്ത്, മൂന്നാം സ്ഥാനം ജി എച്ച് എസ് എസ് അമ്പലപ്പുഴ എന്നീ സ്കൂളുകൾ നേടി.
വിജയികൾക്ക് മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് കണ്ണൻ നായർ ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.


































