ശാസ്താംകോട്ട.പുരോഗമന കലാസാഹിത്യ സംഘം, കുന്നത്തൂർ ഏരിയ കൺവെൻഷൻ വ്യാപാരഭവനിൽ ചേർന്നു. ഏരിയ പ്രസിഡന്റ് പി ശ്രീരാമന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ജില്ലാസെക്രട്ടറി ഡോ സി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന കമ്മറ്റി അംഗം പി ഏ നൃപൻദാസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എം എം ജയരാജ്, ഗിരിജടീച്ചർ, അരു ണാമണി തുടങ്ങിയവർ ആശംസകൾ നേർന്നു. ശാസ്താംകോട്ട യൂണിറ്റ് സെക്രട്ടറി രതീഷ് നന്ദി പറഞ്ഞു.


































