കരുനാഗപ്പള്ളി. കാരൂർ കടവ് -ഭരണിക്കാവ് റോഡുകളെ ബന്ധിപ്പിക്കുന്ന ഇടക്കുളങ്ങര റെയിൽവേ മേൽപ്പാലനിർമാണ പ്രവൃ ത്തി
ഈ മാസം അവസാനം ടെൻഡർ ചെയ്യുമെന്ന്സി ആർ മഹേഷ് എം എൽ എഅറിയിച്ചു . സ്ഥലം ഏറ്റടുപ്പ് അവസാന ഘട്ടത്തിൽ ആണ്. ഒക്ടോബർ മാസത്തോട് കൂടി പണി ആരംഭിക്കുവാൻ സാധികുന്നതാണ്.
നിർമാണ ചുമതല കേരള റെയിൽ ഡെവ ലപ്മെന്റ് കോരർപറേഷന് ആണ് നൽകിയിരിക്കുന്നത്.
7.5 മീറ്റർ വീതിയിൽ റോഡും 1.5 മീറ്റർ വീതിയിൽ നടപ്പാത ആയി ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
100% റെയിൽവേ ഫണ്ട് വിനിയോഗിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ഇരു വശങ്ങളിലും സർവീസ് റോഡ് ഉൾപെടുത്തിയാണ് പാലം നിർമ്മാണം നടപ്പാക്കുന്നത്. മേൽപാലം വരുന്നതോടു കൂടി ഏറെ നാളായിയുള്ള ഗതാഗതാകുരുക്കിന് ഒരു ആശ്വാസം ആകും.
ഓച്ചിറ -താമരക്കുളം റോഡിൽ മേൽപാലം സ്ഥലമെടുപ്പ് അവസാ ഘട്ടത്തിലാണ്. ടെൻസർ നടപടികൾ പുരോഗമിക്കുന്നു.
വവ്വാകാവ്- ആനയടി റോഡിലെയും , ചിറ്റുമൂല -മുരുകാലയംറോഡിലെയും മേൽപാലങ്ങൾ നിർമ്മിക്കുന്നതിനുള്ളനടപടികൾ പുരോഗമിക്കുന്നതായും എം എൽ എ അറിയിച്ചു
എം എൽ എ യോടൊപ്പം ജില്ലാ പഞ്ചായത്ത് അംഗം നജീബ് മണ്ണേൽ,കെ ആർ ഡി സി എൽ ഉദ്യേഗസ്ഥരായ രാജേന്ദ്രൻ , ഹരിദാസൻ,ജോസഫ്, റോബിൻ, എന്നിവരും സ്ഥലമെടുപ്പ് ചുമതലയുള്ള റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
































