26.6 C
Kollam
Saturday 12th September, 2026 | 03:41:15 AM
Home News Local ജനപ്രതിനിധികൾ നൽകുന്ന ആദരവ് വിദ്യാർത്ഥികളിൽ കൂടുതൽ പ്രചോദനം സൃഷ്‌ടിക്കും,മന്ത്രി റോജി.എം.ജോൺ

ജനപ്രതിനിധികൾ നൽകുന്ന ആദരവ് വിദ്യാർത്ഥികളിൽ കൂടുതൽ പ്രചോദനം സൃഷ്‌ടിക്കും,മന്ത്രി റോജി.എം.ജോൺ

ശാസ്‌താംകോട്ട:ജനപ്രതിനിധികൾ നൽകുന്ന ആദരവ് വിദ്യാർത്ഥികളിൽ കൂടുതൽ പ്രചോദനം സൃഷ്‌ടിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി റോജി.എം.ജോൺ അഭിപ്രായപ്പെട്ടു.ഭരണിക്കാവ് തറവാട് ആഡിറ്റോറിയത്തിൽ കുന്നത്തൂർ എംഎൽഎ എക്സലൻസ് അവാർഡ് വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ ഉല്ലാസ് കോവൂർ അധ്യക്ഷത വഹിച്ചു.കുന്നത്തൂർ നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ നിന്നും എസ്എസ്എൽസി- പ്ലസ് ടു പരീക്ഷകളിലും ബിരുദ- ബിരുദാനന്തര പരീക്ഷകളിലും ഉന്നത വിജയം നേടിയ ആയിരത്തോളം വിദ്യാർത്ഥികൾ അവാർഡ് ഏറ്റുവാങ്ങി.

ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ,ഡിസിസി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ്,യുഡിഎഫ് കുന്നത്തൂർ നിയോജക മണ്ഡലം ചെയർമാൻ എസ്.സുഭാഷ്,ആർഎസ്പി സംസ്ഥാന കമ്മിറ്റിയംഗം ഇടവനശേരി സുരേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രശ്‌മി രജ്ഞിത്ത്, സംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ എബി പാപ്പച്ചൻ,ശാസ്‌താംകോട്ട എഇഒ അജിത ജി.എസ്,അയൂബ് ഖാൻ,യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ആയിക്കുന്നം അസീസ് എന്നിവർ പ്രസംഗിച്ചു.