Home News Local ഉദയാ ലൈബ്രറിയിൽ വായനാ പക്ഷാചരണം ഐ.വി. ദാസ് അനുസ്മരണത്തോടെ സമാപിച്ചു

ഉദയാ ലൈബ്രറിയിൽ വായനാ പക്ഷാചരണം ഐ.വി. ദാസ് അനുസ്മരണത്തോടെ സമാപിച്ചു

ഉദയാ ജംഗ്ഷൻ: മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയിൽ ജൂൺ 19 ആരംഭിച്ച വായനാ പക്ഷാചരണം സമാപിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.മോഹനന്റെ അധ്യക്ഷതയിൽകൂടിയസമാപന സമ്മേളനവും ഐ.വി. ദാസ്അനുസ്മരണവും മുൻ കേരളാ സർവ്വകലാശാലാ സെനറ്റംഗവും പ്രഭാഷകനുമായ ജെ.പി. ജയലാൽ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം എസ്. മായാദേവി ആശംസാ പ്രസംഗവും വനിതാവേദി അംഗം എൽ.ലീന സ്മൃതി ഗാനാലാപനവും നടത്തി. ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ സ്വാഗതവും ബാലവേദി കോ-ഓർഡിനേറ്റർ ആർ.പി.സുഷമ നന്ദിയും പറഞ്ഞു.


മുൻ സെക്രട്ടറി കെ. പ്രസന്നകുമാർ,ഭരണ സമിതി അംഗങ്ങളായ ആർ. മോഹനൻപിള്ള, റജി കൃഷ്ണ, എസ്.ആർ.ശ്രീകല, യുവത പ്രസിഡന്റ് അജു.ജി.നാഥ്, ലൈബ്രേറിയൻ ഇ. ഷജീന,എഴുത്തുകാരൻ മന്മഥൻ നായർ മൈനാഗപ്പള്ളി, കോയിക്കൽ സുരേഷ്, മധുക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നല്കി.
ലൈബ്രറിയുടെ 8ാ-മത് ദ്വൈമാസ പുസ്തക ചർച്ച പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.വി.ഷാജികുമാറിന്റെ ‘മരണവംശം’ നോവൽ ചർച്ച ചെയ്തു കൊണ്ട് ജൂലൈ26 ഞയറാഴ്ച നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here