30.8 C
Kollam
Wednesday 16th September, 2026 | 04:08:07 PM
Home News Local ക്ഷേത്രത്തിലെ ശ്രീകോവിൽ തുറന്നു മോഷണ ശ്രമം, പ്രതി പിടിയില്‍

ക്ഷേത്രത്തിലെ ശ്രീകോവിൽ തുറന്നു മോഷണ ശ്രമം, പ്രതി പിടിയില്‍

കരുനാഗപ്പള്ളി: ക്ഷേത്രത്തിലെ ശ്രീകോവിൽ തുറന്നു മോഷണ ശ്രമം. പ്രതി പിടിയിൽ. കുലശേഖരപുരം, കാട്ടിൽക്കടവ് ആദിനാട് തെക്ക് കരിച്ചാലിൽ തെക്കതിൽ സുന്ദരൻ മകൻ വിഷ്ണു (29)വിനെ കരുനാഗപ്പള്ളി പോലീസ് കയ്യോടെ പിടികൂടിയത്.15/06/26 തിങ്കളാഴ്ച്ച പുലർച്ചയാണ് മോഷണശ്രമം നടന്നത്. കരുനാഗപ്പള്ളി കോഴിശ്ശേരിൽ ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ പൂട്ടുകൾ തകർത്ത് ഉള്ളിൽ കയറി മോഷണശ്രമം നടന്നത്.

വിവരമറിഞ്ഞയുടൻ കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തി അവസരോജിതമായി നടത്തിയ പരിശ്രമത്തിൽ പോലിസിനെ കണ്ട് ഓടാൻ ശ്രമിച്ച പ്രതിയെ പോലീസ് വളരെ സാഹസമായി പിടികൂടുകയായിരുന്നു. ചവറ തെക്കുംഭാഗം സ്റ്റേഷൻപരിധിയിലെ ഒരു ക്ഷേത്രത്തിൽ കയറി മോഷ്ടിച്ച കേസിലെ പ്രതിയാണ് വിഷ്ണു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ പ്രവീൺ എസ് ബി യുടെ മേൽനോട്ടത്തിൽ എസ് ഐ മാരായ ആഷിഖ്, സലിം
എ എസ് ഐ ശ്രീജിത്ത്
എസ് സി പി ഓ മാരായ ഹാഷിം , കൃഷ്‌ണകുമാർ ഡ്രൈവർ സി പി ഓ മാരായ അനൂപ്, അംജിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.