ശാസ്താംകോട്ട: ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിൽ ഈ അധ്യയനവർഷത്തെ നാല് ഹൗസുകളുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. സ്കൂൾ ഡയറക്ടർ ഫാദർ ഡോക്ടർ ജി. എബ്രഹാം തലോത്തിൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ലോഗോ പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു.
വിദ്യാർത്ഥികളുടെ ഭാഷാ-സാഹിത്യ അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ കുട്ടികൾ പുറത്തിറക്കിയ സ്കൂൾ ദ്വൈവാര പത്രത്തിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു.



































