ശാസ്താംകോട്ട: കെഎസ്ആർടിസി ലിമിറ്റഡ്,ഓർഡിനറി ബസുകളിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ സ്ത്രീകൾക്കായുള്ള ‘പ്രിയദർശിനി സൗജന്യ യാത്ര’ ആഘോഷമാക്കി നാട്.സ്ത്രീ സൗജന്യ യാത്രയുമായി എത്തിച്ചേർന്ന ബസിലെ ജീവനക്കാർക്കും യാത്രക്കാർക്കും നാടിൻ്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണവും മധുരവും നൽകിയാണ് വരവേറ്റത്.
രാവിലെ 9ന് ഭരണിക്കാവ് ബസ് സ്റ്റാൻഡിൽ കുന്നത്തൂർ നിയോജക മണ്ഡലം ഉദ്ഘാടനം ഉല്ലാസ് കോവൂർ എംഎൽഎ നിർവഹിച്ചു.രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചു ഗ്യാരന്റിയിൽ ഒന്നായ സ്ത്രീകൾക്ക് ഉള്ള സൗജന്യ ബസ് യാത്ര സ്ത്രീ സമൂഹത്തോടുള്ള ആദരവ് ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.യുഡിഎഫ് കുന്നത്തൂർ നിയോജക മണ്ഡലം ചെയർമാൻ എസ്.സുഭാഷ് അദ്യക്ഷത വഹിച്ചു.

എം.വി ശശികുമാരൻ നായർ,ഇടവനശേരി സുരേന്ദ്രൻ,വൈ.ഷാജഹാൻ,കാരയ്ക്കാട്ട് അനിൽ,കെ.ജി വിജയദേവൻ പിള്ള,അസീസ് ആയിക്കുന്നം മുഹമ്മദ് ഖുറേഷി,തുണ്ടിൽ നിസാർ, നൂറുദ്ധീൻകൂട്ടി,കല്ലട ഗിരീഷ്,തുണ്ടിൽ നൗഷാദ്,പാങ്ങോട് സുരേഷ്,പി.വിജയചന്ദ്രൻനായർ, കെ.സുകുമാരൻ നായർ,രവി മൈനാഗപള്ളി,പി.കെ രവി,പറമ്പിൽ സുബേർ,ബീനകുമാരി, എസ്.ജയശ്രീ,അമൃത പ്രിയ,അസുറ അർത്തിയിൽ,മേരി അലക്സ്,രാഖി പ്രവീൺ,ആശ രമേശ്,ജയശ്രീ രമണൻ എന്നിവർ സംസാരിച്ചു.
കോൺഗ്രസ് കിഴക്കേ കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാരിന്റെ കെഎസ്ആർടിസി സൗജന്യ പ്രിയദർശനി യാത്ര പദ്ധതിയുടെ ഭാഗമായി സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സ്വീകരണവും പായസം വിതരണവും നടത്തി. മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്ത് അധ്യക്ഷത വഹിച്ചു.ചന്ദ്രൻ കല്ലട, ഗോപാലകൃഷ്ണപിള്ള,സൈമൺ വർഗീസ്,മണി വൃന്ദാവൻ,റിജോ,ശ്രീരാഗ് മഠത്തിൽ,ഗീത,പ്രദീപ്, ബോബൻ,ബിനു ചുനക്കര,ബാബു,ഫിലിപ്പ്,ചന്ദ്രസേനൻ, മഹാദേവൻ എന്നിവർ സംസാരിച്ചു.

ഇന്ദിരാ ഗ്യാരണ്ടി പ്രകാരമുള്ള പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയുമായി കാരാളിമുക്കിൽ എത്തിച്ചേർന്ന കെഎസ്ആർടിസിയുടെ ആദ്യ ബസ്സിലെ കണ്ടർക്കും ഡ്രൈവർക്കും യുഡിഎഫ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരാളിമുക്കിൽ സ്വീകരണം നൽകി.ആഹ്ലാദ പ്രകടനവും മധുര വിതരണവും നടത്തി.

പ്രിയദർശിനി ബസിന് സ്വീകരണമൊരുക്കി കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ സ്വീകരണം നൽകി.ലഡു വിതരണവും നടത്തി.അർത്തിയിൽ ഷഫീഖിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി പി.കെ രവി ഉത്ഘാടനം ചെയ്തു.ചക്കുവള്ളി നസീർ,അസൂറ അർത്തിയിൽ,സുബേർ പുത്തൻപുര,നാസർ കിണറുവിള,ഡോ.എം.എ സലിം,കോശി പാറതുണ്ടിൽ,അർത്തിയിൽ അൻസാരി,സബീനനാസർ,നിഷാദ് മയ്യത്തുംകര,താരിഖ്,അജി തുടങ്ങിയവർ സംസാരിച്ചു.സ്ത്രീകൾക്കായി പ്രിയദർശിനി സൗജന്യ യാത്രക്ക് തുടക്കം കുറിച്ച കേരളാ സർക്കാരിന് അഭിവാദ്യം അർപ്പിച്ച് യുഡിഎഫ് പ്രവർത്തകർ ഭരണിക്കാവിൽ ആഹ്ലാദ പ്രകടനം നടത്തി.


































