30.8 C
Kollam
Wednesday 16th September, 2026 | 02:53:41 PM
Home News Local പുത്തൻ തെരുവ് അടിപ്പാത ഉടൻ നിർമ്മിക്കണം

പുത്തൻ തെരുവ് അടിപ്പാത ഉടൻ നിർമ്മിക്കണം

പുത്തൻ തെരുവ്. പുത്തൻ തെരുവ് അടിപ്പാത ഉടൻ നിർമ്മിക്കണമെന്നും, എലിവേറ്റഡ് ഹൈവേ മാറ്റി പില്ലർ ഹൈവേ ആക്കണമെന്നും, യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംസ്ഥാന ട്രഷറർ നിജാംബഷി യു എം സി പുത്തൻ തെരുവ് യൂണിറ്റ് പൊതുയോഗവും തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു
.സർവീസ് റോഡ് അപാകതകൾ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡൻറ് സുധീർ കാട്ടിൽ തറയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ നിജാം ബഷി ഉദ്ഘാടനം ചെയ്തു.

എം സിദ്ദീഖ് മണ്ണാൻ്റയ്യം സ്വാഗതവും, ശ്യാം. എസ് .നന്ദിയും പറഞ്ഞു. യോഗത്തിൽ വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.പി ഫൗസിയ ബീഗം, യൂത്ത് വിംഗ് സംസ്ഥാന ട്രഷറർ രമ്യ ട്രിക്സ്, ഭാരവാഹികളായ ഹാഷിം, അബ്ദുൽ റഹ്മാൻ അബ്ദുൽസലാം എന്നിവർ സംസാരിച്ചു. യു എം സി പുത്തൻ തെരുവ് യൂണിറ്റ് ഭാരവാഹികളായി സുധീർ കാട്ടിൽ തറയിൽ (പ്രസിഡൻറ്)ശ്യാം (ജനറൽ സെക്രട്ടറി) ഹാഷിം (ട്രഷറർ) അബ്ദുൽ റഹ്മാൻ (വൈസ് പ്രസിഡൻറ് )അബ്ദുൽസലാം (സെക്രട്ടറി).