കൊല്ലം ജില്ലാ സൈക്ലിംഗ് അസോസിയേഷനും, എക്സ്ട്രീം ഫൈറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന കൊല്ലം ജില്ലാ
” KHELO-INDIA WOMEN’S ASMITA CYCLING LEAGUE “
13/06/2026 ശനിയാഴ്ച ദിവസം രാവിലെ 07.00 മണിക്ക് തേവലക്കര മുള്ളിക്കാലയിൽ നടത്തുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു. ഈ ചാമ്പ്യൻഷിപ്പ് ഡോക്ടർ സുജിത്ത് വിജയൻപിള്ള(Ex MLA)ഫ്ലാഗ് ഓഫ് ചെയ്യും. സമ്മാനദാനം തെക്കുംഭാഗം സർക്കിൾ ഇൻസ്പെക്ടർ ശ്രീ: ബിനു അവർകൾ നിർവഹിക്കുന്നതാണ്. മൂന്ന് കാറ്റഗറികളിൽ ആയാണ് മത്സരം നടക്കുക. 🚴♀️. 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾ, 🚴 16,17 വയസ്സുള്ള പെൺകുട്ടികൾ.,
🚴 18 വയസും അതിനു മുകളിൽ ഉള്ള പെൺകുട്ടികൾ.
എല്ലാ കാറ്റഗറികളിലും
ഒന്ന് /രണ്ട്/ മൂന്ന് സ്ഥാനം കരസ്ഥമാക്കുന്ന കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും നൽകുന്നതാണ്. അതോടൊപ്പം പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ
ഒപ്പോട് കൂടിയ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും . നഗരങ്ങളിലെയും, ഗ്രാമങ്ങളിലെയും വനിത കായിക വികസനത്തിനായി സംഘടിപ്പിക്കുന്ന
ഈ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ താഴെപ്പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. ഇതിനോട് അനുബന്ധമായി നടക്കുന്ന സൈക്ലിംഗ് റാലിക്ക് പ്രായഭേദ ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്നതാണ്.
999 5336 777
984 6805 532
984 7405 555



































