27.8 C
Kollam
Thursday 11th June, 2026 | 09:05:20 PM
Home News Local റാങ്കുകളുടെ തിളക്കത്തിൽ ശാസ്താംകോട്ട കെ.എസ്.എം. കോളേജ്

റാങ്കുകളുടെ തിളക്കത്തിൽ ശാസ്താംകോട്ട കെ.എസ്.എം. കോളേജ്

Advertisement

ശാസ്താംകോട്ട:2026-27 അദ്ധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റി പരീക്ഷയിൽ വിവിധ വിഷയങ്ങളിൽ ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജ് അഭിമാനാർഹമായ നേട്ടം സ്വന്തമാക്കി.കേരള യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ വിവിധ റാങ്കുകൾ കോളേജിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി.

പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ നിന്ന് ഫിദ ഫാത്തിമ രണ്ടാം റാങ്കും,സംസ്‌കൃതം വിഭാഗത്തിൽ നിന്ന് ജി.എൽ വേണികൃഷ്ണ മൂന്നാം റാങ്കും,സിബി റേയ്ചൽ നാലാം റാങ്കും ബി.വോക്.ഫുഡ്‌ പ്രോസസ്സിംഗ് വിഭാഗത്തിൽ നിന്ന് അനുജ കെ.സജി ഒന്നാം റാങ്കും,ചിത്ര.ഡി രണ്ടാം റാങ്കും,ഫിയ ഫാത്തിമ മൂന്നാം റാങ്കും,ബി.വോക്. സോഫ്റ്റ്‌വെയർ വിഭാഗത്തിൽ നിന്ന് അമൃത.എസ് രണ്ടാം റാങ്കും ജിതിൻ രാജ് വി.മൂന്നാം റാങ്കും ഹിസ്റ്ററി വിഭാഗത്തിൽ നിന്ന് മുഹമ്മദ്‌ അമാനുള്ള ഒൻപതാം റാങ്കും നേടി.

വിവിധ വിഷയങ്ങളിൽ യൂണിവേഴ്സിറ്റി പരീക്ഷ എഴുതിയ ഭൂരിപക്ഷം വിദ്യാർത്ഥികളും എപ്ലസ്,എ ഗ്രേഡുകൾ നേടി ഉന്നത വിദ്യഭ്യാസത്തിന് അർഹരായി.ഉയർന്ന വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർഥികളെയും അനുമോദിക്കുന്നതായി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.കെ.എസ് അനിൽ കുമാർ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here