27.4 C
Kollam
Wednesday 10th June, 2026 | 11:29:09 AM
Home News Local വിദ്യാർത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നേരിട്ട പ്രഥമ അധ്യാപികയെ സസ്പെൻഡ് ചെയ്തു

വിദ്യാർത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നേരിട്ട പ്രഥമ അധ്യാപികയെ സസ്പെൻഡ് ചെയ്തു

Advertisement

കൊല്ലം. വിദ്യാർത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ നേരിട്ട ഡോ സിടി ഈപ്പന്‍ മെമ്മോറിയല്‍ ആര്‍ എച്ച് എ സിലെ പ്രഥമ അധ്യാപിക ബെറ്റി ജോര്‍ജ്ജിനെ സസ്പെൻഡ് ചെയ്തു. കുട്ടികളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി) ട്രാൻസ്ഫർ ചെയ്യുന്ന നടപടിക്രമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയതടക്കമുള്ള നിരവധി പരാതികളുടെ പേരിലാണ് അടിയന്തര നടപടി.

ചക്കുവള്ളി ദറസിൽ നിന്നുള്ളവരുൾപ്പെടെ മുപ്പതോളം വിദ്യാർത്ഥികൾ ഒന്നിച്ച് അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പ്രവേശനത്തിനായി എത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ യൂണിഫോം സംബന്ധമായ ചില തർക്കങ്ങൾ സ്കൂളിൽ നിലനിന്നിരുന്നു. വെള്ള വസ്ത്രവും തൊപ്പിയും ധരിച്ചെത്തിയ മുസ്ലിം വിദ്യാർത്ഥികൾക്ക് സ്കൂളിൽ പ്രവേശനം നൽകില്ലെന്ന് അധ്യാപിക പറഞ്ഞതായി ആരോപണം ഉയരുകയും, അധ്യാപകരും പി.ടി.എ (PTA) പ്രതിനിധികളും ഇതിൽ ഇടപെടുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ഡിഇഒ നേരിട്ടെത്തി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡിഡിഇയുടെ നിര്‍ദ്ദേശമനുസരിച്ചാണ് മാനേജുമെന്‍റിന്‍റെ നടപടി.



Advertisement

LEAVE A REPLY

Please enter your comment!
Please enter your name here