27.6 C
Kollam
Monday 26th October, 2026 | 10:33:16 PM
Home News Breaking News കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി അശ്വതി ജിജി

കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി അശ്വതി ജിജി

Advertisement

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി അശ്വതി ജിജി ഐപിഎസിനെ നിയമിച്ചു. നിലവിലെ കമ്മീഷണര്‍ എം. ഹേമലത ഐപിഎസിനെ എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ സെല്‍ എസ്പിയായി സ്ഥലംമാറ്റി. സംസ്ഥാനത്ത് ഒമ്പത് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ്കഢ എസ്പിയായിരുന്ന അശ്വതി ജിജിയെ കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവിയായാണ് നിയമിച്ചത്. ഇടുക്കി മുരിക്കാശേരി സ്വദേശിയായ അശ്വതി ജിജി 2021 ഐപിഎസ് ബാച്ച്കാരിയാണ്. പാലക്കാട് എഎസ്പിയായാണ് തുടക്കം. നഗരത്തിലെ ക്രമസമാധാന ചുമതലയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനി പുതിയ കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും.
എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിയായിരുന്ന എം.ജെ. സോജനെ വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ്പിയായും നിയമിച്ചു. വി.ജി. വിനോദ്കുമാര്‍, എ. ഷാഹുല്‍ ഹമീദ്, ദീപക് ധന്‍ഖര്‍, പ്രജിഷ് തോട്ടത്തില്‍, ശക്തി സിങ് ആര്യ, യോഗേഷ് മണ്ടായ എന്നിവര്‍ക്കും പുതിയ ചുമതലകള്‍ നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here