കൊല്ലം. വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലയിൽ നടത്തുന്ന വിജിലൻസ് ബോധവൽക്കരണ വാരാഘോഷത്തിന് തുടക്കമായി.
കൊല്ലം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ യൂണിറ്റിലെ ഡി വൈ എസ് പിയുടെയും മറ്റുദ്യോഗസ്ഥരുടെയും ,കൊല്ലം മോഡൽ ബോയ്സ് സ്കൂളുകളിലെയും, സെന്റ് അലോഷ്യസ് സ്കൂളിലെയും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളെയും പങ്കെടുപ്പിച്ച് കൊണ്ട് ബോധവൽക്കരണ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു. സൈക്കിൾ റാലി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് (കൊല്ലം & പത്തനംതിട്ട ) പോലീസ് സൂപ്രണ്ട് ആർ. ശ്രീകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് രാവിലെ 10.30 മണിക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് വിവിധ വകുപ്പുകളിലെ ഗവൺമെന്റ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ട് കൊല്ലം വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോ ഡിവൈഎസ് പി ബൈജു എസ് എസിന്റെ അധ്യക്ഷതയിൽ നടത്തിയ വിജിലൻസ് ബോധവൽക്കരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം ബഹു കൊല്ലം ജില്ലാ സബ് കളക്ടർ ആൻഡ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഡോ. എസ്. മോഹനപ്രിയ ഐ. എ. എസ് നിർവഹിച്ചു . ചടങ്ങിൽ റിട്ടയേർഡ് പോലീസ് സൂപ്രണ്ട് റെക്സ് ബോബി അർവിൻ വിജിലൻസ് ബോധവൽക്കരണപ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ കൊല്ലം ജില്ലാ വിജിലൻസ് യൂണിറ്റിലെ ഇൻസ്പെക്ടർമാരായ ബിജു റ്റി ,ശ്രീ. ജസ്റ്റിൻ ജോൺ, അനൂപ്.ജി, ജോഷി ശ്രീ ജയകുമാർ, അനൂപ് ജി,ഇഗ്നേഷ്യസ്, മറ്റ് വിജിലൻസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.





























