28 C
Kollam
Wednesday 23rd September, 2026 | 09:34:33 PM
Home News Local കരിമ്പിൻ ജ്യൂസിന്റെ മെഷീനിൽ കൈ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കരിമ്പിൻ ജ്യൂസിന്റെ മെഷീനിൽ കൈ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

ശാസ്‌താംകോട്ട:കരിമ്പിൻ ജ്യൂസ് തയ്യാറാക്കുന്ന മെഷീനിൽ കൈ കുടുങ്ങിയ അതിഥി തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.ഏഴാംമൈൽ നസ്രേത്ത് ജംഗ്ഷന് സമീപം ഉത്തർപ്രദേശ് കാൺപൂർ സ്വദേശി സാബിറിൻ്റെ (25) കൈയാണ് വൈകിട്ട് 5.30 ഓടെ മെഷീനിൽ കുടുങ്ങിയത്.

വിവരം ലഭിച്ചതിനെ തുടർന്ന് ശാസ്താംകോട്ട ഫയർഫോഴ്സ് ഗ്രേഡ് സ്റ്റേഷൻ ഓഫീസർ നിയാസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ്.ആർ,ഗോപൻ,അജീഷ്,ഷാനവാസ്‌,ബാബു എന്നിവർ ചേർന്ന് മെഷീനിൽ നിന്നും കൈ സുരക്ഷിതമായി പുറത്തെടുത്തു.പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.