കുന്നിക്കോട്:വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു.മൈനാഗപ്പള്ളി ഇടവനശേരി പട്ടൻവിള യിൽ സലിമിൻ്റെയും സുമയ്യയുടെയും മകൻ മുഹമ്മദ് അൽത്താഫ് (24) ആണ് മരിച്ചത്.ഇന്നലെ കുന്നിക്കോട്ട് ഓഡിറ്റോറിയത്തിന് സമീപം വച്ചാണ് അപകടം സംഭവിച്ചത്.എസ് ആർ ടി സി ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഇരുചക്രവാഹനം റോഡിൻ്റെ വശത്തേക്ക് മറിയുകയായിരുന്നു. എസ് എസ് എഫ് മൈനാഗപ്പള്ളി സെക്ടർ ജനറൽ സെക്രട്ടറിയാണ്
മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ.മെയ് 6ന് മാതാപിതാക്കൾ ഹജ്ജിന് പോകാനുള്ള ഒരുക്കങ്ങൾ നടത്തവേയാണ് മകൻ്റെ മരണം സംഭവിച്ചത്.കുന്നിക്കോട് പോലീസ് കേസെടുത്തു.സഹോദരൻ: അൽഹാബിസ്.




































