Home News Local ആനയടി മൂന്നും നാലും വാർഡുകളിലായി നിരവധി ആൾക്കാരെയും വളർത്തുമൃഗങ്ങളേയും തെരുവുനായ്ക്കളെയും കഴിഞ്ഞ രാത്രിയിൽ പേപ്പട്ടി കടിച്ചു

ആനയടി മൂന്നും നാലും വാർഡുകളിലായി നിരവധി ആൾക്കാരെയും വളർത്തുമൃഗങ്ങളേയും തെരുവുനായ്ക്കളെയും കഴിഞ്ഞ രാത്രിയിൽ പേപ്പട്ടി കടിച്ചു

Advertisement

ശൂരനാട് വടക്ക്. ആനയടി മൂന്നും നാലും വാർഡുകളിലായി നിരവധി ആൾക്കാരെയും വളർത്തുമൃഗങ്ങളേയും തെരുവുനായ്ക്കളെയും കഴിഞ്ഞ രാത്രിയിൽ പേപ്പട്ടി കടിച്ചു. അരുവിനൂർ വിള കിഴക്കതിൽ ഗോപിനാഥൻ പിള്ള , ഉഷാലയത്ത് മണിയമ്മ, അരുവിനൂർ വിള കിഴക്കതിൽ ഉണ്ണികൃഷ്ണ പിള്ള എന്നിവർക്ക് മാരകമായ പരിക്കു പറ്റിയിട്ടുണ്ട്. ഇവരെ ആശ്പത്രികളിൽ പ്രവേശിപ്പിച്ചിരിക്കയാണ്. നായ ശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായിട്ടില്ല.

പഞ്ചായത്തിലെ തെരുവ് നായ് ശല്യം അങ്ങേയറ്റം അപകടകരമായ അവസ്ഥയിലേക്ക് എത്തിയിട്ടും
ജനങ്ങളുടെ ജീവന് പുല്ലുവില പോലും നൽകാത്ത പഞ്ചായത്തിന്റെ നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു


Advertisement