27.7 C
Kollam
Saturday 19th September, 2026 | 11:56:55 PM
Home News Local നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക നല്‍കണം:ഉല്ലാസ് കോവൂർ

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക നല്‍കണം:ഉല്ലാസ് കോവൂർ

ശാസ്താംകോട്ട:2016 ല്‍ യുഡിഎഫ് അധികാരം ഒഴിയുമ്പോള്‍ 1500 കോടി രൂപ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ ആസ്തിയായി ഉണ്ടായിരുന്നുവെന്നും,10 വര്‍ഷം കഴിഞ്ഞപ്പോള്‍ ക്ഷേമനിധി ബോര്‍ഡ് 2000 കോടി രൂപയുടെ കടത്തിലാണെന്നും, 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കണമെന്നും ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റും കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉല്ലാസ്
കോവൂർ ആവശ്യപ്പെട്ടു.

ബില്‍ഡിംഗ് ആൻ്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍
(ഐ.എന്‍.റ്റി.യു.സി) കുന്നത്തൂർ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാരയ്ക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡൻ്റ് ചവറ ഹരീഷ്കുമാർ മുഖ്യപഭാഷണം നടത്തി.ആർ.ദേവരാജൻ,തുണ്ടിൽ നൗഷാദ്,വൈ.ഷാജഹാൻ,തോമസ് വൈദ്യൻ,മാരൂർ രാജൻ പിള്ള,തടത്തിൽ സലീം,വൈ.ജോൺ,കടപുഴ മാധവൻ പിള്ള,നാലുതുണ്ടിൽ റഹീം,രാധാമണി, സുശീല അമ്മാൾ,വി.സുരേന്ദ്രൻ, വി.മനോഹരൻ,ചന്ദ്രൻ പിള്ള,ഇടവനശേരി സോമൻ,കോവൂർ ബാബു,ശങ്കരപിള്ള,ഗംഗാദേവി എന്നിവർ പ്രസംഗിച്ചു.