Home News Local കുന്നത്തൂരിലെ വികസനമുരടിപ്പിനെതിരെ എംഎൽഎയുടെ വസതിയിലേക്ക് ബിജെപി മാർച്ച്

കുന്നത്തൂരിലെ വികസനമുരടിപ്പിനെതിരെ എംഎൽഎയുടെ വസതിയിലേക്ക് ബിജെപി മാർച്ച്

Advertisement

ശാസ്താംകോട്ട:കുന്നത്തൂർ നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിലും ശാസ്താംകോട്ട തടാക സംരക്ഷണത്തിലെ വീഴ്ചയിലും പ്രതിഷേധിച്ച് ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ തോപ്പിൽമുക്കിലെ
വസതിയിലേക്ക് മാർച്ച് നടത്തി.ബിജെപി സംസ്ഥാന വക്താവ് അഡ്വ.ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു.പട്ടകടവ് കശുവണ്ടി ഫാക്ടറിക്ക് മുന്നിൽ നിന്നാരംഭിച്ച മാർച്ച് തോപ്പിൽമുക്കിൽ വച്ച് പൊലീസ് തടഞ്ഞു.

ALSO READ :

ബിജെപി ജില്ലാ പ്രസിഡന്റ് രാജി പ്രസാദ്,സംസ്ഥാന സമിതി അംഗം ജി.ഗോപിനാഥ്,ജനറൽ സെക്രട്ടറി ആലഞ്ചേരി ജയചന്ദ്രൻ,വൈസ് പ്രസിഡന്റ് ബൈജു ചെറുപൊയ്ക,മണ്ഡലം പ്രസിഡന്റുമാരായ ധനേഷ് പുളിന്താനം,സന്തോഷ് ചിറ്റേടം എന്നിവർ പ്രസംഗിച്ചു.നേതാക്കളായ കെ.എസ് ദാസൻ,നെടുവത്തൂർ രാജഗോപാൽ,ആറ്റുംപുറം സുരേഷ്,പുന്തോട്ടം സത്യൻ,ശശികുമാർ,ബിനോയ്‌ ജോർജ്,പ്രിയങ്ക,ഇടമൺ റെജി,അഡ്വ.കലേശൻ,മോഹനൻ, അഡ്വജയകുമാർ,അജിമോൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Advertisement