26.4 C
Kollam
Saturday 13th June, 2026 | 03:23:57 AM
Home News Local ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ മീനഭരണി മഹോത്സവം

ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ മീനഭരണി മഹോത്സവം

Advertisement

ശാസ്താംകോട്ട:ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ മീനഭരണി മഹോത്സവം 13ന് ആരംഭിച്ച് 22ന് സമാപിക്കും.ഇന്ന് വൈകിട്ട് 6.45ന് കളമെഴുത്തും പാട്ടും,7.30ന് കൈകൊട്ടിക്കളി.14 ന് വൈകിട്ട് 6.45 ന് കളമെഴുത്തും പാട്ടും,7.30 ന് കൈകൊട്ടിക്കളി.15 ന് വൈകിട്ട് 6.45 ന് കളമെഴുത്തും പാട്ടും,7.30ന് ഗുരുതി.ക്ഷേത്രം തന്ത്രി രമേഷ് കുമാർ ഭട്ടതിരിപ്പാട് കാർമികത്വം വഹിക്കും.രാത്രി 7.30 നും 8.30 നും കൈകൊട്ടിക്കളി.16 ന് വൈകിട്ട് 6.45 ന് പൂമൂടൽ,7.30 മുതൽ ഗാനമേള.17 ന് രാവിലെ 8 ന് നാരായണീയം,രാത്രി 7.30 മുതൽ ഗാനമേള.18 ന് രാത്രി 7.30 മുതൽ ഗാനമേള.

ALSO READ :

19 ന് രാവിലെ 10 ന് അന്നദാനം,രാത്രി 7.30 ന് നാടൻപാട്ട്. 20ന് ഉച്ചയ്ക്ക് 12 മുതൽ സമൂഹസദ്യ,12.30 ന് പുള്ളുവൻ പാട്ട്, രാത്രി 7.30 ന് ഗാനമേള.21 ന് രാത്രി 7.30 ന് നൃത്തസന്ധ്യ. മീനഭരണി ഉത്സവ ദിവസമായ 22ന് രാവിലെ 9 മുതൽ കലശ പൂജയും കലശാഭിഷേകവും കളഭാഭിഷേകവും.ക്ഷേത്രം തന്ത്രി രമേശ് കുമാർ ഭട്ടതിരിപ്പാട് കാർമികത്വം വഹിക്കും.10 ന് അന്നദാനം,ഉച്ചയ്ക്ക് 12.30ന് പുള്ളുവൻ പാട്ട്, വൈകിട്ട് 4 ന് കെട്ടുകാഴ്ച്ച, 6 ന് നാദസ്വരക്കച്ചേരി,7 ന് പുറത്തെഴുന്നള്ളിപ്പും കെട്ടുകാഴ്ച കാണലും,രാത്രി 8ന് കോമഡി മെഗാഷോ ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഉപദേശക സമിതി പ്രസിഡൻ്റ് ബിജു സോപാനം,സെക്രട്ടറി ബി.അജികുമാർ എന്നിവർ അറിയിച്ചു.

Advertisement