28 C
Kollam
Monday 21st September, 2026 | 12:42:50 PM
Home News Local ശൂരനാട് തെക്ക് ഉപയോഗശൂന്യമായ കിണറ്റിൽ അകപ്പെട്ട യുവതിയെ രക്ഷപ്പെടുത്തി

ശൂരനാട് തെക്ക് ഉപയോഗശൂന്യമായ കിണറ്റിൽ അകപ്പെട്ട യുവതിയെ രക്ഷപ്പെടുത്തി


ശൂരനാട്:ശൂരനാട് തെക്ക് ഉപയോഗശൂന്യമായ കിണറ്റിൽ അകപ്പെട്ട യുവതിയെ ശാസ്താംകോട്ട അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.തൃക്കുന്നപ്പുഴ വടക്കു വാർഡിലെ ശ്രീകണ്ഠശാസ്താ ക്ഷേത്രത്തിൻറെ സമീപത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലുള്ള ഉപയോഗശൂന്യമായ കിണറ്റിലാണ്  യുവതി വീണു കിടന്നത്.

ഉടൻതന്നെ  സേനാംഗങ്ങളായ സൂരജ്,അരുൺ എന്നിവർ ഉപകരണങ്ങളുടെ സഹായത്തോടെ കിണറ്റിൽ  ഇറങ്ങുകയും  ലാഡർ നെറ്റ് റോപ്പ് എന്നിവ ഉപയോഗിച്ച് കരയ്ക്ക് നിന്ന് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ യുവതിയെ കരക്കെത്തിച്ചു സ്റ്റേഷൻ ഓഫിസർ പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിൽ ശ്രീപാൽ രാജീവൻ, ഷാനവാസ്, രാജു ,രാജൻ,ശിവപ്രസാദ് എന്നിവരുംരക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു 

കാലിൽ സാരമായി പരിക്ക് പറ്റിയ യുവതിയെ ബന്ധുക്കളോടോപ്പവും സേനാംഗമായ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചു  .