Home News Local ചിത്തിര ഫെസ്റ്റ് സമാപിച്ചു

ചിത്തിര ഫെസ്റ്റ് സമാപിച്ചു

മൈനാഗപ്പള്ളി: ശ്രീചിത്തിര വിലാസം യു.പി സ്കൂളിലെ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്തിരാഫെസ്റ്റ് -2026 സമാപിച്ചു.രണ്ടു ദിവസങ്ങളായി നടന്ന ചിത്തിരാഫെസ്റ്റ്നോട് അനുബന്ധിച്ചു സൗജന്യ നേത്രചികിത്സാ മെഡിക്കൽ ക്യാമ്പ്,വ്യക്തിത്വ വികസന ക്ലാസ്,മോക് പാർലമെന്റ്,മാജിക് ഷോ,കുട്ടികളുടെ കലാപരിപാടികൾ,കലാസന്ധ്യ, പൊതുസമ്മേളനം എന്നിവ നടന്നു.പൊതു സമ്മേളനം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ്‌ അർഷാദ് മന്നാനി അധ്യക്ഷത വഹിച്ചു.മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ മുഖ്യപ്രഭാഷണം നടത്തി.പ്രതിഭാ പുരസ്കാര വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ ദീപാ ചന്ദ്രൻ നിർവഹിച്ചു.വിശിഷ്ടാതിഥിയായി പ്രശസ്ത സിനിമാ ഡബ്ബിങ് ആർട്ടിസ്റ്റും മിമിക്രി ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോൻ പങ്കെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വേണുഗോപാൽ എന്റോവ്മെന്റ് വിതരണം നിർവഹിച്ചു.

സംസ്കൃതോത്സവത്തിൽ മികച്ച വിജയം നേടിയതിനു നേതൃത്വം കൊടുത്ത പ്രീത ടീച്ചറെ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മെഹറൂനിസ ബീഗം ആദരിച്ചു.പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് മത്തായി,ശാന്തകുമാരി അമ്മ, പഞ്ചായത്ത് മെമ്പർമാരായ ജെ.റഹിയാനത്ത്,സന്ധ്യാ മധു,അമൃത രതീശൻ,എസ്.സന്തോഷ് കുമാർ,ഷിജു കോശി വൈദ്യൻ,ചവറ എഇഒ അനിത ടി.കെ,സ്കൂൾ മാനേജർ കല്ലട ഗിരീഷ്,ആനന്ദൻ,എംപിടിഎ പ്രസിഡൻ്റ് റസീന അഹമ്മദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.ആർ സുനീഷ്, സ്റ്റാഫ്‌ സെക്രട്ടറി സൈജു ബി.എസ് തുടങ്ങിയവർ സംസാരിച്ചു.