27.2 C
Kollam
Monday 5th October, 2026 | 01:24:06 AM
Home News Kerala സഫാരി ജീപ്പിന് നേരെ പാഞ്ഞെടുത്ത് കാട്ടാന,മുത്തങ്ങയിലെ നടുക്കും ദൃശ്യം

സഫാരി ജീപ്പിന് നേരെ പാഞ്ഞെടുത്ത് കാട്ടാന,മുത്തങ്ങയിലെ നടുക്കും ദൃശ്യം

വയനാട്. മുത്തങ്ങയിൽ വനത്തിൽ സഫാരി ജീപ്പിന് നേരെ പാഞ്ഞെടുത്ത് കാട്ടാന. കഴിഞ്ഞ ജനുവരി 26നാണ് സംഭവം. കോഴിക്കോട് സ്വദേശിയായ ശ്രുതിയാണ് ദൃശ്യം പകർത്തിയത്.

കഴിഞ്ഞദിവസം ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു. ജീപ്പിന് തൊട്ടു പിറകിൽ ബസ്സിൽ നിന്നായിരുന്നു ദൃശ്യം പകർത്തിയത്. ഏറെനേരം ജീപ്പിനു നേരെ ഓടിയെങ്കിലും ജീപ്പ് ഡ്രൈവര്‍ പിന്നിലേക്ക് ഓടിച്ചുകൊണ്ടിരുന്നു. ഒരിടവേള മാറിയപ്പോള്‍ ജീപ്പ് മുന്നോട്ട് ഓടിയെങ്കിലും പിന്നാലെ ഓടി കാട്ടാന പിന്നെയും ഭീഷണി ഉയര്‍ത്തി.

ബസിനു നേരെയും ആന പാഞ്ഞടുക്കുന്നത് ദൃശ്യത്തില്‍ കാണാം. ആന ആക്രമിക്കില്ലെന്ന ഒരു വിശ്വാസത്തിലാണ് ജീപ്പുകാര്‍ സഫാരി നടത്തുന്നത്.വേണ്ടത്ര സുരക്ഷയില്ലാത്ത ചെറുവാഹനങ്ങളില്‍ ഏതു സമയത്തും അപകടമുണ്ടാകാമെന്നത് ആരും പരിഗണിക്കുന്നില്ല.