30.2 C
Kollam
Tuesday 8th September, 2026 | 03:25:19 PM
Home News Local ശാസ്താംകോട്ട കോടതിയിൽക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം നടത്തി

ശാസ്താംകോട്ട കോടതിയിൽ
ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം നടത്തി

ശാസ്താംകോട്ട:ബാർ അസോസിയേഷന്റെയും അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ ശാസ്താംകോട്ട യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്രിസ്തുമസ് – ന്യുഇയർ ആഘോഷം നടത്തി.ശാസ്താംകോട്ട മോഡൽ ഡിജിറ്റൽ ഫാമിലി കോർട്ട് ജഡ്ജ്  ടി.സഞ്ജു ആഘോഷം ഉദ്ഘാടനം ചെയ്തു.ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ.വി.കെ പ്രസാദ് അധ്യക്ഷത വഹിച്ചു.ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ ജഡ്ജ് എസ്.എസ് കാവ്യ മുഖ്യപ്രഭാഷണം നടത്തി.അഡ്വക്കേറ്റ് ക്ലർക് അസോസിയേഷൻ ശാസ്താംകോട്ട യൂണിറ്റ് പ്രസിഡന്റ്‌ ശ്രീകുമാർ,സെക്രട്ടറി ഹരികുമാർ എന്നിവർ പ്രസംഗിച്ചു.ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.സിനി വിപിൻ സ്വാഗതവും ട്രഷറർ അഡ്വ.എ.നൗഷാദ് നന്ദിയും പറഞ്ഞു.