മലപ്പുറം. മഞ്ചേരിയിൽ 95 ഗ്രാം എം.ഡി.എം.എയുമായി 6 പേർ പിടിയിൽ
ഇവരിൽ നിന്ന് 3.80 ലക്ഷം രൂപയും പിടികൂടി. മഞ്ചേരി-കോഴിക്കോട് സംസ്ഥാന പാതയോട് ചേർന്ന സ്വകാര്യ മാളിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് 6 പേരെയും മഞ്ചേരി പോലീസും, ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.
പ്രതികൾ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു. പാങ്ങ് സൗത്ത് സ്വദേശി മുഹമ്മദ് മിറാഷ് എം , ഈസ്റ്റ് കോഡൂർ സ്വദേശി മുഹമ്മദ് ആഷിഫ് പി.കെ ആനക്കയം സ്വദേശി മുഹമ്മദ് ഫാസിൽ ടി.കെ,ആനക്കയം സ്വദേശി മുഹമ്മദ് റിഷാദ് പി.എം , വെങ്ങാട് സ്വദേശി മുഹമ്മദ് ഫായിസ് കെ, മങ്കട സ്വദേശി ഹാദിൽ മുബാറഖ് എന്നിവരാണ് പിടിയിലായ പ്രതികൾ.


































