25.6 C
Kollam
Thursday 6th August, 2026 | 04:29:18 PM
Home News Kerala തെളിവെടുപ്പിനിടെ രണ്ട് പ്രതികൾ ചാടിപ്പോയി

തെളിവെടുപ്പിനിടെ രണ്ട് പ്രതികൾ ചാടിപ്പോയി

തിരുവനന്തപുരം. തെളിവെടുപ്പിനിടെ രണ്ട് പ്രതികൾ ചാടിപ്പോയി. വിളപ്പിൽശാല പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയും എറണാകുളത്ത് നിന്ന് കൊണ്ട് വന്ന പ്രതിയുമാണ് ചാടി പോയത്. വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിലെ പ്രതി ബിജോയ് ആണ് രക്ഷപ്പെട്ടതിൽ ഒരാൾ. പ്രതിയെ പൂജപ്പുരയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് സംഭവം. വിളപ്പിൽശാല പൊലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്

പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ്