25.4 C
Kollam
Monday 21st September, 2026 | 05:07:31 AM
Home News Breaking News പനിക്ക് ആവി പിടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് വിദ്യാർത്ഥി മരിച്ചു

പനിക്ക് ആവി പിടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് വിദ്യാർത്ഥി മരിച്ചു

തൃശ്ശൂര്‍. ആവി പിടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് വിദ്യാർത്ഥി മരിച്ചു.കളപ്പുരക്കൽ വീട്ടിൽ മെയ്ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരിച്ചത്.തൃശ്ശൂർ വലക്കാവ് നെല്ലാനിയിൽ ആണ് സംഭവം

പനിയെ തുടർന്ന് വീട്ടിൽ വച്ച് പാത്രത്തിൽ വെള്ളം ചൂടാക്കി ആവി പിടിക്കുന്നതിനിടെ മുഖത്ത് മാരകമായി പൊള്ളലേൽക്കുകയായിരുന്നു.വീട്ടുകാർ നോക്കുന്ന സമയത്ത് പൊള്ളലേറ്റ നിലയിൽ കിടക്കുകയായിരുന്നു

കുട്ടിയെ ഉടൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കുട്ടനല്ലൂർ സെന്റ് ആഗസ്റ്റിൻ സ്കൂളിലെ വിദ്യാർത്ഥിയാണ്