Home News Breaking News സ്വകാര്യ ഡെറ്റൽ ക്ലീനിക്കിലെ ചികിത്സ പിഴവിൽ പ്രതി ഡോ.വരുൺ നമ്പ്യാരോട് പൊലീസിൽ കീഴടങ്ങണമെന്ന് കോടതി

സ്വകാര്യ ഡെറ്റൽ ക്ലീനിക്കിലെ ചികിത്സ പിഴവിൽ പ്രതി ഡോ.വരുൺ നമ്പ്യാരോട് പൊലീസിൽ കീഴടങ്ങണമെന്ന് കോടതി

കൊച്ചി. സ്വകാര്യ ഡെറ്റൽ ക്ലീനിക്കിലെ ചികിത്സ പിഴവിൽ പ്രതി ഡോ.വരുൺ നമ്പ്യാരോട് പൊലീസിൽ കീഴടങ്ങണമെന്ന് കോടതി..ഡോ.വരുൺ നമ്പ്യാർക്ക് മുൻകൂർ ജ്യാമ്യം അനുവദിച്ചു കൊണ്ടാണ് കോടതി നിർദേശം..കേസ് രജിസ്റ്റർ ചെയ്യുന്നതിൽ ഉൾപ്പടെ പൊലീസിന് വീഴ്ച്ച സംഭവിച്ചുവെന്ന് കോടതി വിലയിരുത്തി..കഴിഞ്ഞ വർഷം വയനാട് സ്വദേശിനിയുടെ മൂക്കിൽ നടത്തിയ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചുവെന്നാണ് പരാതി.

വയനാട് സ്വദേശിനിയുടെ പരാതിയിൽ ഡോ.നാമ്പ്യാഴ്സ് ക്ലീനിക്ക് ഉടമയും ഡോക്ടറുമായ വരുൺ നമ്പ്യാർക്കെതിരെ കടവവന്ത്ര പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു.ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി കോടതിയെ സമീപിച്ചത്..മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതിയോട് തിങ്കളാഴ്ച രാവിലെ 9 മണിക്ക് മുൻപ് പൊലീസിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടു..കേസുമായും ചോദ്യം ചെയ്യലുമായും സഹകരിക്കണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്ന് തന്നെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു..കേസിൽ ശസ്ത്രക്രിയ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തണം.ഡോക്ടർക്ക് ശസ്ത്രക്രിയകൾ നടത്താൻ യോഗ്യതയുണ്ടോ എന്ന് അന്വേഷിക്കണമെന്നും കോടതി പൊലീസിന് നിർദേശം നൽകി..മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പൊലീസിനെതിരെ രൂക്ഷ വിമർശനവും കോടതി നടത്തി.അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചു.
പരാതി നൽകിയിട്ടും കേസ് എടുക്കുന്നതിൽ കാലതാമസമുണ്ടായി. ഒടുവിൽ കേസെടുക്കാൻ പരാതിക്കാരിക്ക് കോടതിയെ സമീപിക്കേണ്ടി വന്നുവെന്നും കോടതി പറഞ്ഞു.വയനാട് സ്വദേശിനിയായ യുവതിക്ക് കഴിഞ്ഞ വർഷം ജൂണിലാണ് കൊച്ചിയിലെ ഡോ.നാമ്പ്യാഴ്സ് ക്ലീനിക്കിൽ ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയിലുണ്ടായ ചികിത്സ പിഴവിനെ തുടർന്ന് യുവതി ഇപ്പോഴും ചികിത്സയിലാണ്.