25.2 C
Kollam
Monday 21st September, 2026 | 03:05:02 AM
Home News Kerala വല കീറി വലിയഴീക്കലിൽ നെയ്മത്തി ചാകര

വല കീറി വലിയഴീക്കലിൽ നെയ്മത്തി ചാകര

കായംകുളം. വലിയഴീക്കലിൽ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന വള്ളത്തിന്റെ വല കീറി. കീറിയ വലയിൽ നിന്ന് ലഭിച്ചത് ഒന്നേകാൽ ലക്ഷം രൂപയുടെ വലിയ മത്തി. കായംകുളം വലിയഴീക്കൽ ഹാർബറിൽ നിന്ന് ഇന്ന് രാവിലെ പോയ ലൈലാൻഡ് വള്ളത്തിനാണ് വള്ളം നിറയെ മത്തി കിട്ടിയത്

കായംകുളം പമ്പാവാസൻ വള്ളമാണ് 10 നോട്ടിക്കൽ മൈൽ ദൂരെ മത്സ്യബന്ധനത്തിന് പോയത്. ചൂടൻ വലയിലും താങ്ങു വലയിലും കുടുങ്ങിയത് ഏകദേശം 10000ത്തിലധികം കിലോ മത്തിയാണ്. വല കീറിയതും വള്ളത്തിന്റെ ശേഷി കുറവും കാരണം കടലിൽ തന്നെ പകുതിയിലധികം മത്സ്യത്തെ വല കീറി തുറന്നു വിട്ടു

വർഷത്തിൽ ഒന്നോ രണ്ടോ മാസങ്ങളിൽ മാത്രമാണ് നെയ് മത്തി ലഭിക്കുന്നത്