27.4 C
Kollam
Thursday 5th November, 2026 | 08:01:49 PM
Home News Breaking News പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ച് ഇന്ന് സ്‌കൂളുകള്‍ തുറക്കും

പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ച് ഇന്ന് സ്‌കൂളുകള്‍ തുറക്കും

Advertisement

തിരുവനന്തപുരം. മധ്യവേനല്‍ അവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ച് ഇന്ന് സ്‌കൂളുകള്‍ തുറക്കും. സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇക്കുറി ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് പ്രവേശനോത്സവം.

https://youtube.com/shorts/dJCFUGM1AEE?si=GSYtcnhWWutibUxl

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍ അധ്യക്ഷത വഹിക്കും.

കുട്ടികളില്‍ സൈബര്‍ സുരക്ഷ സംബന്ധിച്ച ബോധവല്‍ക്കരണം ലക്ഷ്യമിട്ടു കേരള പൊലീസ് സൈബര്‍ ഡോം നടപ്പാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി ഇന്ന് എല്ലാ പ്രവേശനോത്സവ ചടങ്ങുകളിലും സൈബര്‍ സുരക്ഷാ പ്രതിജ്ഞയെടുക്കും. പാഠപുസ്തക വിതരണം ഇന്നു പൂര്‍ത്തിയാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസം വൈകിട്ടുവരെ 95 ശതമാനം പുസ്തകവിതരണം നടന്നു.