Home News Kerala നീതി തേടി ഹർഷിന മുഖ്യമന്ത്രിക്ക് അരികിലേക്ക്

നീതി തേടി ഹർഷിന മുഖ്യമന്ത്രിക്ക് അരികിലേക്ക്

Advertisement

കോഴിക്കോട് .നീതി തേടി ഹർഷിന മുഖ്യമന്ത്രിക്ക് അരികിലേക്ക് … പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി ഹർഷിന നാളെ മുഖ്യമന്ത്രിയെ കാണും. കഴിഞ്ഞ നാലു വർഷമായി നീതിക്കുവേണ്ടി ഹർഷിന തെരുവിൽ സമരം ചെയ്യുകയാണ്. കഴിഞ്ഞ സർക്കാരിൽ നിന്നും തനിക്ക് നീതി ലഭ്യമായില്ല. മന്ത്രി പ്രഖ്യാപിച്ച 2 ലക്ഷം രൂപ തന്റെ ചികിത്സാ ചെലവിന് പോലും തികയില്ല എന്ന് ഹർഷിന പറയുന്നു.

മുഖ്യമന്ത്രി വിഡി സതീശനെ നേരിൽകണ്ട് തന്റെ ആവശ്യങ്ങൾ അറിയിക്കും. നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് എല്ലാ കാര്യങ്ങൾക്കും താൻ ഒപ്പം ഉണ്ടാകുമെന്ന് സതീശൻ ഉറപ്പു നൽകിയിരുന്നു. ആ പ്രതീക്ഷയോടെയാണ് ഹർഷിന നാളെ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിക്കുന്നത്. ഒപ്പം ആരോഗ്യ മന്ത്രിയെയും കാണും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here