Home News Breaking News വ്യാജ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചതിന് മുന്‍സിഫ് മജിസ്ട്രേറ്റിന് സസ്പന്‍ഷന്‍

വ്യാജ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചതിന് മുന്‍സിഫ് മജിസ്ട്രേറ്റിന് സസ്പന്‍ഷന്‍

Advertisement

തൃശൂര്‍: വ്യാജ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചതിന് മുന്‍സിഫ് മജിസ്ട്രേറ്റിന് സസ്പന്‍ഷന്‍. തൃശൂര്‍ ജുഡീഷ്യല്‍ മൂന്നാംക്ലാസ് മജിസ്ട്രേറ്റ് ടിയാറ റോസ്‌മേരിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. വ്യാജ മെഡിക്കല്‍ ബില്‍ നല്‍കി തുക വാങ്ങാനായിരുന്നു ശ്രമം. ഇത്തരത്തില്‍ 30,000 രൂപ ഇവര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍.

ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാറാണ് മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്തത്. കോസ്‌മെറ്റിക്‌സ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ബില്ലാണ് ഇവര്‍ തട്ടിപ്പ് നടത്താനായി നല്‍കിയത്. ബില്‍ അപ്രൂവ് ചെയ്യണമെന്ന് ഇവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടു. എന്നാല്‍ മെഡിക്കല്‍ ഓഫീസര്‍ ബില്‍ അപ്രൂവ് ചെയ്ത് നല്‍കിയില്ല. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസറുടെ വ്യാജ സീലും വ്യാജ ഒപ്പുമിട്ട് ബില്‍ തയാറാക്കി ഹൈക്കോടതിക്ക് നല്‍കി.

ബില്ലില്‍ സംശയം തോന്നിയ ഹൈക്കോടതിയിലെ ബന്ധപ്പെട്ട വിഭാഗം പരിശോധന നടത്തിയപ്പോള്‍ ബില്‍ വ്യാജ ബില്ലാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ജില്ലാ ജുഡീഷ്യറി മജിസ്ട്രേറ്റിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ഇതിനിടയില്‍ വിശദമായ അന്വേഷണവും നടത്തും. നെയ്യാറ്റിന്‍ കര മജിസ്‌ട്രേറ്റായിരിക്കെ എഎസ്‌ഐയോട് മോശം വാക്കുകള്‍ ഉപയോഗിച്ചതിന് നടപടി നേരിട്ടിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here