26.6 C
Kollam
Saturday 12th September, 2026 | 02:50:01 AM
Home News Kerala സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന 15കാരി കുഴഞ്ഞുവീണു

സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന 15കാരി കുഴഞ്ഞുവീണു

പാലക്കാട് ഒറ്റപ്പാലത്ത് സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന 15കാരി കുഴഞ്ഞുവീണു. ഈസ്റ്റ് ഒറ്റപ്പാലം റോഡിൽ ഗതാഗത കുരുക്കിനെ തുടർന്ന് ബസ് ഏറെനേരം റോഡിൽ കിടന്നിരുന്നു. ബസ്സിൽ വലിയ തിരക്കും അനുഭവപ്പെട്ടിരുന്നു

അര മണിക്കൂറോളം കുരുക്കിൽ കിടന്നു. കുട്ടിയെ ബസ് ജീവനക്കാർ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില തൃപ്തികരം