Home News Breaking News നെടുങ്കണ്ടത്ത് ഇരട്ട കൊലപാതകം? കുഴിച്ചിട്ട നിലയിൽ രണ്ട് മൃതദേഹങ്ങൾ, അന്വേഷണം തുടങ്ങി പോലീസ്

നെടുങ്കണ്ടത്ത് ഇരട്ട കൊലപാതകം? കുഴിച്ചിട്ട നിലയിൽ രണ്ട് മൃതദേഹങ്ങൾ, അന്വേഷണം തുടങ്ങി പോലീസ്

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ വീട്ടുവളപ്പിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം ഇരട്ടക്കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പച്ചടി സ്വദേശിനി മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരെ ഒരു മാസത്തോളമായി മേരിക്കുട്ടിയുടെ വീട്ടുപരിസരത്ത് പോലീസ് നടത്തിയ പരിശോധനയിൽ കുഴിച്ചിട്ട നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്നാണ് പോലീസ് നിഗമനം.
ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. 

മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ ഇന്നലെ മുതൽ കാണാനില്ലെന്നും, നേരത്തെ നാട്ടുകാർ റെജിയെയും അമ്മയെയും കാണാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ സജി നൽകിയ മറുപടികളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. മകൾ നൽകിയ പരാതിയിലാണ് പോലീസ് പരിശോധന നടത്തിയത്. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ മൃതദേഹങ്ങൾ ഇവരുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാകു.