26.6 C
Kollam
Saturday 12th September, 2026 | 02:32:31 AM
Home News Breaking News നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം ഭീഷണി,ബിഗ് ബോസ് താരം ഷിയാസ്...

നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം ഭീഷണി,ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണത്തിനും സാമ്പത്തിക തട്ടിപ്പിനും പരാതി

കൊച്ചി. ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണത്തിനും സാമ്പത്തിക തട്ടിപ്പിനും പരാതി.നടനും ബിഗ്ബോസ് താരവും മോഡലുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി സാമ്പത്തിക, ലൈംഗിക ചൂഷണം നടത്തിയെന്ന പരാതിയുമായാണ് യുവതി രംഗത്തെത്തിയത് സുഹൃത്തും പങ്കാളിയുമായിരുന്ന താരം 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവതി ആരോപിക്കുന്നു. നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പാലാരിവട്ടം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു മാനസികമായി തന്നെ പീഡിപ്പിച്ചതിനാലാണ് പരാതി നൽകാൻ മുന്നോട്ടു വന്നതെന്ന് യുവതി പോലീസിന് മൊഴി നൽകി ഇൻസ്‌റ്റഗ്രാം ചാറ്റുകളും വോയ്സ് റെക്കോർഡും പണം പലപ്പോഴായി നൽകിയ അക്കൗണ്ട് രേഖകളും പരാതിക്കൊപ്പം പൊലീസിന് കൈമാറി

വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ ഷിയാസ് കരീം മൂന്നു വർഷം മുൻപ് അറസ്‌റ്റിലായിരുന്നു. ചെന്നൈ വിമാനത്താവളത്തിൽ വച്ചായിരുന്നു പിടിയിലായത് അന്ന് ഷിയാസിനെതിരെ കേരള പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു ദുബായിൽനിന്നു ചെന്നൈയിൽ എത്തിയപ്പോൾ തടഞ്ഞുവച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു
ഭീഷണിപ്പെടുത്തി ലൈഗിക ചൂഷണം നടത്തി എന്നും പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തിയത് നഗ്ന ദൃശ്യങ്ങൾ കാണിച്ച്.
നഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞും പണം വണങ്ങി പരാതി നൽകിയത് പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ്