27.6 C
Kollam
Monday 21st September, 2026 | 05:27:59 PM
Home News Breaking News ശബരിമല സ്വർണക്കൊള്ള,ശങ്കര്‍ദാസിന് റിമാന്‍ഡ്,ശ്രീകുമാറിന് ജാമ്യം,

ശബരിമല സ്വർണക്കൊള്ള,ശങ്കര്‍ദാസിന് റിമാന്‍ഡ്,ശ്രീകുമാറിന് ജാമ്യം,

കൊല്ലം.ശബരിമല സ്വർണക്കൊള്ള ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസിനെ വീണ്ടും 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു,മുൻ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ജാമ്യം.

ഫെബ്രുവരി 12 വരെയാണ് ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. വീൽ ചെയറിലാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ശബരിമല സ്വർണക്കൊള്ള. മുൻ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ജാമ്യം

ദ്വാരപാലക ശില്പ കേസിൽ മാത്രമാണ് ശ്രീകുമാർ പ്രതിയായിട്ടുള്ളത്. ഉപാധികളോടെ ജാമ്യം അനുവദിച്ചത് വിജിലൻസ് കോടതി. അറസ്റ്റിലായി അൻപതു ദിവസം ആകുന്നതിന് മുൻപാണ് ജാമ്യം അനുവദിച്ചത്