25.8 C
Kollam
Friday 6th November, 2026 | 07:25:42 AM
Home News Breaking News ദിലീപിന് പാസ്പോർട്ട് തിരികെ നൽകും, അപേക്ഷ അംഗീകരിച്ച് കോടതി

ദിലീപിന് പാസ്പോർട്ട് തിരികെ നൽകും, അപേക്ഷ അംഗീകരിച്ച് കോടതി

Advertisement

കൊച്ചി:ദിലീപിന് പാസ്പോർട്ട് തിരികെ നൽകും.ദിലീപിൻ്റെ അപേക്ഷ കോടതി അംഗീകരിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തിരുമാനം.തൻ്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകാൻ ഇനി തടസ്സമില്ല. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നേരത്തെ വിദേശയാത്രകൾ നടത്തിയത്. ജ്യാമ ബോണ്ടുകൾ അവസാനിച്ച സാഹചര്യത്തിൽ കൂടിയാണ് കോടതി നടപടി.നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കോടതി കുറ്റക്കാരനല്ലന്ന് കണ്ട് വെറുതെ വിട്ടിരുന്നു. ഏഴര വർഷത്തിന് ശേഷമാണ് പാസ്പോർട്ട് ദിലീപിന് തിരികെ ലഭിക്കുന്നത്.