27.6 C
Kollam
Monday 21st September, 2026 | 05:15:51 PM
Home News Breaking News താൻ മാത്രം എങ്ങനെ പ്രതിയാകും , ഒടുവിൽ ആ ചോദ്യവുമായി പത്മകുമാർ

താൻ മാത്രം എങ്ങനെ പ്രതിയാകും , ഒടുവിൽ ആ ചോദ്യവുമായി പത്മകുമാർ

കൊല്ലം. ശബരിമല സ്വർണക്കൊള്ള.പത്മകുമാറിന്റെ ജാമ്യ ഹർജിയിൽ പുതിയ ചോദ്യം.

താൻ മാത്രം എങ്ങനെ പ്രതിയാകും എന്ന് എ.പത്മകുമാർ
ബോർഡിന് വീഴ്ച പറ്റിയതിൽ താൻ മാത്രം എങ്ങനെ പ്രതിയാകും

ബോർഡിലെ മറ്റ് അംഗങ്ങൾ അറിയാതെ ഒറ്റയ്ക്ക് എങ്ങനെ തീരുമാനമെടുക്കും
എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തം ഉണ്ട്

ഉദ്യോഗസ്ഥർ പിച്ചള പാളികൾ എന്നെഴുതി അത്
ചെമ്പ് പാളികൾ എന്ന തിരുത്തുകയാണ് ചെയ്തത്
ചെമ്പ് ഉപയോഗിച്ചാണ് പാളികൾ നിർമ്മിച്ചത് എന്നതിനാലാണിത്

എല്ലാം ചെയ്തത് ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെ
തിരുത്തൽ വരുത്തിയെങ്കിൽ അംഗങ്ങൾക്ക് പിന്നീടും അത് ചൂണ്ടിക്കാണിക്കാം

ജാമ്യ ഹർജിയിലാണ് പത്മകുമാറിന്റെ വാദം
ഹർജി നാളെ കൊല്ലം കോടതി പരിഗണിച്ചേക്കും