28.6 C
Kollam
Friday 6th November, 2026 | 04:50:21 PM
Home News Breaking News തിയേറ്റർ നടത്തിപ്പുകാരനെയും ഡ്രൈവറെയും ആക്രമിച്ച സംഭവം, നിർണ്ണായക വിവരം ലഭിച്ചു

തിയേറ്റർ നടത്തിപ്പുകാരനെയും ഡ്രൈവറെയും ആക്രമിച്ച സംഭവം, നിർണ്ണായക വിവരം ലഭിച്ചു

Advertisement

തൃശ്ശൂർ .രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച സംഭവം
പ്രതികളിൽ ഒരാളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു
വഴിത്തിരിവായത് ചുറ്റിക

സുനിലിനെ ആക്രമിക്കാനായി  ഉപയോഗിച്ച  ചുറ്റിക വാങ്ങിയത് തൃശ്ശൂരിൽ നിന്നും
ചുറ്റിക വാങ്ങിയ  കട പോലീസ് കണ്ടെത്തി

ചുറ്റിക വാങ്ങിയത് തൃശ്ശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നും

തുമ്പായത് ചുറ്റികയുടെ പിടിയിൽ പതിച്ചിരുന്ന  പച്ച സ്റ്റിക്കർ  

സ്റ്റിക്കറിലെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കടയിലേക്ക് എത്തിയത്

ഈ ചുറ്റുക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകർത്ത ശേഷം വാളുകൊണ്ട് വെട്ടിയത്   

ചുറ്റിക വാങ്ങിയ ആളുടെ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയിൽ നിന്നും പോലീസിന് ലഭിച്ചു

കടയിൽ ഉള്ളവർക്ക് ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ  കണ്ടെത്തുന്നതിനായി  അന്വേഷണം പോലീസ് ഊർജിതമാക്കി